അജ്മാൻ: ക്രിസ്ത്യൻ ലൈവിന്റെ യു എ ഇ കേന്ദ്രമാക്കിയുള്ള പ്രവർത്തനങ്ങളുടെ നാലാമത് മേഖലാ കമ്മിറ്റി അജ്മാനിൽ ആരംഭിച്ചു. പാസ്റ്റർ ദിലു ജോൺ പ്രസിഡണ്ടായും ബ്രദർ ജീമോൻ മേക്കാട്ട് ദാനിയേൽ സെക്രട്ടറിയായും ബ്രദർ അലൻ പി മാത്യു ട്രഷററായും ചുമതലയേറ്റു.
പാസ്റ്റർ സാം കെ മാണി, പാസ്റ്റർ ജിംസൺ ജോസഫ് (മിഷൻസ്& പ്രോഗ്രാംസ്) എന്നിവർ വൈസ് പ്രസിഡണ്ടുമാരായും ബ്രദർ സോജി തോമസ് ജോ. സെക്രട്ടറിയായും ബ്രദർ ഷെറിൻ ജോഷി ജോ. ട്രഷററായും ബ്രദർ എഡ്വിൻ രാജു, ബ്രദർ ജോൺ മാത്യു എന്നിവർ മീഡിയ കോർഡിനേറ്റർമാരായും ബ്രദർ വിബ്സൺ തങ്കച്ചൻ പ്രയർ കോർഡിനേറ്ററായും ബ്രദർ അജു ചെറിയാൻ മാത്യു,ബ്രദർ ഹരികുമാർ , പാ. റെജി, ബ്രദർ റ്റോണി എന്നിവർ കമ്മിറ്റി അംഗങ്ങളായും പുതിയ കമ്മിറ്റിയിൽ പ്രവർത്തിക്കും. പാസ്റ്റർ എ സി ജോർജായിരിക്കും കമ്മിറ്റിയുടെ രക്ഷാധികാരി.
ഐ പി സി അജ്മാൻ ചർച്ചിൽ നടന്ന സമ്മേളനത്തിൽ ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രദർ സന്തോഷ് അറയ്ക്കൽ ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലസിൻ ജോൺ മലയിൽ, അജി ജോർജ് തുടങ്ങിയവർ പുതിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു.
പ്രമുഖ ക്രൈസ്തവ മാധ്യമ വിഭാഗമായ ക്രിസ്ത്യൻ ലൈവിന്റെ യുഎഇ ചാപ്റ്ററിന്റെ ഭാഗമായി മുമ്പ് റാസൽഖൈമ, ഉം അൽ ക്വയിൻ, ഫുജൈറ എന്നിവിടങ്ങളിൽ മേഖലാ കമ്മിറ്റികൾ ആരംഭിച്ചിരുന്നു. മറ്റ് എമിറേറ്റ്സുകളിലും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.
