Official Website

ക്രൈസ്തവ കൈരളിയിലെ കലാകാരൻമാർക്ക് ആശ്വാസം ആയി ക്രിസ്ത്യൻ ലൈവ് മീഡിയ.

0 215

കോട്ടയം . ലോക്ക് ഡൗൺ മൂലം വിഷമം അനുഭവിക്കുന്ന സുവിശേഷ വേലയിൽ ആയിരിക്കുന്ന കലാകാരന്മാർക്ക് ആശ്വാസവുമായി ക്രിസ്ത്യൻ ലൈവ് മീഡിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മദ്ധ്യ കേരളത്തിലെ കലാകാരന്മാർക് ആണ് ആദ്യ പാതത്തിൽ നൂറ് കുടുംബങ്ങൾക്ക് കിറ്റ് നൽകിയത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ആയിരക്കണക്കിന് നിർദ്ധനർ ആയ ആളുകൾക്ക് ഭക്ഷണ കിറ്റ് വിതരണം ഇതിനോടകം ക്രിസ്ത്യൻ ലൈവ് മീഡിയ ചെയ്തു കഴിഞ്ഞു. ഇതിനോടകം തുടർച്ചയായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ ലോക ശ്രെദ്ധ ആകർഷിച്ചു കഴിഞ്ഞു ക്രിസ്ത്യൻ ലൈവ്. ഡയറക്ടർ അജി യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനത്തിന് കേരളത്തിൽ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ ചുമതല വഹിക്കുന്നു. കോട്ടയം കേന്ദ്രമാക്കിയുള്ള പ്രവർത്തനത്തിന് പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് മേൽനോട്ടം വഹിക്കുന്നു. കലാകാരന്മാർക്ക് വേണ്ടി ഈ സേവനം ചെയ്യണം എന്ന ആശയം മുന്നിൽ കൊണ്ട് വന്നത് ക്രൈസ്തവ സംഗീത സംവിധാനയാകാൻ ആയ അജി ജെയ്‌സൺ ആണ്. ഈ പ്രവർത്തനത്തിൽ പാസ്റ്റർ ബിജേഷ് തോമസ്, സുബിൻ k ബെന്നി, ഫെബിൻ, വിപിൻ, വിമൽ തുടങ്ങി സഹോദരൻമാറും വിതരണ സഹായികളായിരുന്നു.കേരളത്തിൽ ഉള്ള എല്ലാ കലാകാരന്മാരെയും സഹായിക്കാൻ ഉള്ള പദ്ധതി ആവിഷ്കരിക്കുന്നു എന്ന് പാസ്റ്റർ ലിജോ k ജോസഫ് തടിയൂർ വിതരണ ഉത്ഘാടന സമ്മേളനത്തിൽ അറിയിച്ചു.

Comments
Loading...
%d bloggers like this: