ബാംഗ്ലൂർ : ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ വിതരണക്കാരായ ഒ എം ബുക്സിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 മുതൽ 17വരെ ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ബെംഗളൂരു ക്രിസ്തീയ പുസ്തകമേള നടക്കും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാനഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു. ബൈബിൾ കമന്ററികൾ, പഠനഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി വ്യത്യസ്ത ഗ്രന്ഥങ്ങൾ മേളയിൽ ലഭ്യമാണ്.
