Ultimate magazine theme for WordPress.

ക്രിസ്ത്യൻ അത്‌ലറ്റ് ശിരോവസ്ത്രം ധരിച്ചതിന് പ്രേതിഷേധം

മെറിവതി മാനുവിൽ ഒരു ക്രിസ്ത്യാനി സ്ത്രീ ആയിരുന്നിട്ടും ശിരോവസ്ത്രം ധരിച്ചു വേദയിൽ പ്രത്യക്ഷപ്പെട്ടതിന് ചോദ്യം ചെയ്താണ് ഗ്രുപ്പ് രംഗത്തെത്തിയത്.

ക്വാലലംപൂര്: മലേഷ്യയിലെ സ്വർണ്ണ മെഡൽ ജേതാവായ ക്രിസ്ത്യൻ അത്‌ലറ്റ് മലായ് മുസ്ലീം സ്ത്രീകളുടെ പരമ്പരാഗത ശിരോവസ്ത്രം ധരിച്ചതിന് പ്രതിഷേധവുമായി ഒരു സംഘം മലേഷ്യ ഗ്രുപ്പ്. മലേഷ്യയിലെ മെലാക്കയിൽ നടന്ന ലോക പെൻകാക്ക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സബാഹ് സ്റ്റേറ്റിലെ കെനിംഗൗവിൽ നിന്നുള്ള ക്രിസ്ത്യാനിയായ മെറിവതി മാനുവിൽ (21) സ്വർണ്ണ മെഡൽ നേടിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു ശിരോവസ്ത്രം ധരിച്ച് മത്സരത്തിൽ പങ്കെടുത്തതിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് . മെറിവതി മാനുവിൽ ഒരു ക്രിസ്ത്യാനി സ്ത്രീ ആയിരുന്നിട്ടും ശിരോവസ്ത്രം ധരിച്ചു വേദയിൽ പ്രത്യക്ഷപ്പെട്ടതിന് ചോദ്യം ചെയ്താണ് ഗ്രുപ്പ് രംഗത്തെത്തിയത്. എന്നാൽ മലായ് സംസ്‌കാരത്തോടും പൈതൃകത്തോടും ഉള്ള തന്റെ ആദരവിന്റെ ഒരു രൂപമായാണ് താൻ ശിരോവസ്ത്രം ധരിക്കുന്നതെന്ന് മനുവിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
ഞാൻ ഒരു ക്രിസ്ത്യാനി ആണെങ്കിലും ശിരോവസ്ത്രം ആർക്കും വേർതിരിച്ചു നൽകിയിട്ടില്ലെന്നും മെറിവതി കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.