യുഎസ് : ചൈനയിലെ ആപ്പ് സ്റ്റോറിൽ നിന്നും യുഎസ് ആസ്ഥാനമായുള്ള കത്തോലിക്കാ ആപ്ലിക്കേഷൻ ആയ ഹാലോ നീക്കം ചെയ്തുകൊണ്ടാണ് ഭരണകൂടം പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഹാലോയുടെ സ്ഥാപകനായ അലക്സ് ജോൺസാണ് തൻ്റെ അപ്ലിക്കേഷൻ പിൻവലിച്ചതായ വിവരം പുറത്തുവിട്ടത്.
ജോൺ പോൾ രണ്ടാമൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രധാന പുതിയ ഓഡിയോ സീരീസ്, “വിറ്റ്‌നസ് ടു ഹോപ്പ്”, ഈ ആഴ്ച ഹാലോയിൽ ആരംഭിക്കുകയും കമ്മ്യൂണിസത്തിനെതിരായ വിശുദ്ധൻ്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് അതിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ ആയിരിക്കാം തൻ്റെ ആപ്ലിക്കേഷൻ പിൻവലിച്ചത് എന്ന് അലക്സ് ജോൺസ് പറയുന്നു
