എത്ര വലിയ പാപിയാണെങ്കിലും ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നു: ഫ്രാൻസിസ് മാർപാപ്പാ
വത്തിക്കാൻ : മനുഷ്യരായ നിങ്ങൾ എത്ര വലിയ പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന് വിശ്വാസം പകർന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ. നിങ്ങള്‍ കരുതുന്നതു പോലെ നിങ്ങള്‍ എല്ലാം ശരിയായി ചെയ്യുന്നതു കൊണ്ടൊന്നുമല്ല ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത്. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. അത്രയേ ഉള്ളൂ. നിരപാധികമാണ് അവിടുത്തെ സ്‌നേഹം. അത് നിങ്ങളെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്’ പാപ്പാ പറഞ്ഞു.യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് കടമയുണ്ടെന്നും മാര്‍പാപ്പാ കൂട്ടിച്ചേർത്തു.
