Ultimate magazine theme for WordPress.

കുട്ടികളില്ലാത്തതിനാൽ സ്കൂളുകൾ അടച്ചു പൂട്ടി ചൈന

ബെയ്ജിങ് : കുട്ടികളില്ലാത്തതിനാൽ കിന്‍ഡര്‍ ഗാര്‍ഡനുകള്‍ അടച്ചു പൂട്ടി ചൈന. ജനന നിരക്കില്‍ കുത്തനെയുണ്ടയ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഒദ്യോഗിക റിപ്പോര്‍ട്ടുകള്‍.

2023 ല്‍ 14,808 കിന്‍ഡര്‍ ഗാര്‍ഡനുകള്‍ അടച്ചുപൂട്ടിയിരുന്നു. 274,400 എണ്ണമാണ് പ്രവര്‍ത്തനം തുടര്‍ന്നിരുന്നത്. പ്രൈമറി സ്‌കൂളുകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. ജനസംഖ്യാ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം ഉള്‍പ്പെടെ ചൈന നടപ്പിലാക്കിയിരുന്നു. ഇത്തരം നയങ്ങളുടെ അനന്തര ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍. പിന്നീട് ഇത് പിന്‍വലിച്ചെങ്കിലും ഇതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നില്ല.

Leave A Reply

Your email address will not be published.