ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും
ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഒപ്പമുണ്ടാകും. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ ചടങ്ങുകള്‍ ലോകജനത ഏറെ കൗതകത്തോടെയാണ് നോക്കി കാണുന്നത്.