Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് ഡോർ ടു ഡോർ കാരുണ്യം പദ്ധതി കുന്നംകുളത്തും

ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗം ഡോർ ടു ഡോർ കാരുണ്യം അനേകർക്കു ആശ്വാസത്തിന്റെ തണൽ നൽകികൊണ്ടിരിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യുവാൻ കഴിഞ്ഞു. ക്രിസ്ത്യൻ ലൈവ് മീഡിയ ഇന്റർ നാഷണൽ ഡയറക്ടർ അജി ജോർജിന്റെ പ്രയത്ന ഫലമായി പി വൈ സി പ്രവർത്തകരുടെ സഹകരണത്തോടെ അർഹരായവരിലേക്ക് ഈ സഹായം എത്തിക്കുവാൻ കഴിഞ്ഞു.തൃശൂർ ജില്ലയിൽ കുന്നംകുളം, കേച്ചേരി, മരത്തംകോട്, പോർക്കുളം,പാറേം പാടം, അക്കികാവ്, പെരുമ്പിലാവ് എന്നിവടങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി. ക്രിസ്ത്യൻ ലൈവ് തൃശൂർ ചീഫ് എക്സിക്യൂട്ടീവ് അനീഷ്‌ ഉലഹന്നാൻ, കുന്നംകുളം മുൻസിപ്പൽ കൗൺസിലർ സന്ദീപ് ചന്ദ്രൻ, കെ.ഡി പ്രകാശൻ എന്നിവർ നേതൃത്വം നൽകി
\"\"

\"\"

Leave A Reply

Your email address will not be published.