Ultimate magazine theme for WordPress.

മ്യാന്മർ വിട്ട് വിശ്വാസസമൂഹം: കർദ്ദിനാൾ ചാൾസ് മൗങ് ബോ

മ്യാന്മർ : 2021 മുതൽ മ്യാൻമറിൽ തുടരുന്ന പട്ടാളഭരണം അവശേഷിപ്പിക്കുന്ന ക്രൂരതയുടെയും, ദുരിതങ്ങളുടെയും അവസ്ഥകൾ വിവരിച്ചുകൊണ്ട്, യാങ്കൂണിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ചാൾസ് മൗങ് ബോ. വിശ്വാസയാത്രയെ പോലും പരീക്ഷിക്കുന്ന തരത്തിലുള്ള വേദനയുടെ നിമിഷങ്ങളിലൂടെയാണ് മ്യാൻമറിലെ ജനത കടന്നുപോകുന്നതെന്ന് ആർച്ചുബിഷപ്പ് പങ്കുവച്ചു.

നിരവധി പള്ളികൾ തീവയ്പ്പിൽ കത്തിനശിച്ചതിനാൽ, നിരവധി വിശ്വാസികൾ തങ്ങളുടെ സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്നത് വിഷമകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കും യുവതികൾക്കും നിർബന്ധിത സൈനിക സേവനം അനുശാസിക്കുന്ന നിയമം മ്യാന്മറിൽ നിലവിൽ വന്നതോടെ, ആളുകൾ പരിഭ്രാന്തരാകുകയും, കത്തോലിക്കർ ഉൾപ്പെടെ ആയിരക്കണക്കിന് യുവാക്കൾ രാജ്യം വിട്ട് പലായനം ചെയ്തെന്നും കർദിനാൾ പറഞ്ഞു

Sharjah city AG