പോർട്ട് ഓപ്രിൻസ്: അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു ആത്മീയ വഴികാട്ടിയാണ് സമൂഹത്തിന് ആവശ്യമെന്ന് ഹെയ്തിയിൽ പ്രവർത്തിക്കുന്ന കമിലിയൻ മിഷ്ണറി വൈദികന് ഫാ. മാസിമോ മിറാല്ലിയോ പറഞ്ഞു. തലസ്ഥാനമായ പോർട്ട് – ഓ- പ്രിൻസിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജെറമിയിലെ കമിലിയൻ മിഷനിൽ ഇരുപത് വർഷമായി സേവനം ചെയ്യുന്ന ഫാ. മാസിമോ, വിശ്വാസപരമായ സേവനങ്ങളും സ്കൂൾ വിദ്യാഭ്യാസവും ഒരു കൂടാരത്തിലാണ് നടത്തുന്നതെന്നും വെളിപ്പെടുത്തി.
