വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ നീതിന്യായ വക്കുപ്പു റിട്ടയേർഡ് ശിരസ്തേദാർ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ സി. എം. ശോശാമ്മ (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ കൽപ്പറ്റ എ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് മീനങ്ങാടി കുമ്പളേരി എ.ജി. സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫീസർ എൻ പി ജോർജ്. മക്കൾ: പരേതനായ ഷാജി ജോർജ്, ഷൈനി ജോർജ് (യു.എ.ഇ), ഷിബു ജോർജ് (പെനിയേൽ പെന്തെക്കോസ്ത് ചർച്ച് അയർലണ്ട്). മരുമക്കൾ: സുനി ഷാജി (മനേജർ – അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനന്തവാടി), പരേതനായ ജോർജ് ചുള്ളാപ്പള്ളി, ഡാലിയ ഷിബു (അയർലണ്ട് ). കൊച്ചുമക്കൾ: ഡോ. എയ്ഞ്ചലിൻ, ലോറൻസ്, ആൻസി, അഖിൽ, ഹാനോക്ക്, നോഹ, നേഹം.

Comments are closed.