Ultimate magazine theme for WordPress.

ഉത്തരാഖണ്ഡിൽ ബസ് 1500 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു: 24 പേർക്ക് പരിക്ക്

ഭീംതാൽ : ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്‌ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. പോലീസും എസ്‌ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Sharjah city AG