Ultimate magazine theme for WordPress.

യു.എ.ഇയിൽ ബസ് അപകടം: 9 മരണം; നിരവധി പേർക്ക് പരിക്ക്

യു.എ.ഇ : യുഎഇയിലെ ഖോർഫക്കാനിൽ ബസ് അപകടം. അപകടത്തിൽ 9 പേർ മരിച്ചു. ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അവധി ദിനത്തിൽ ഷോപ്പിങ്ങിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി കമ്പനി ആസ്ഥാനത്തേക്ക് പോയതായിരുന്നു തൊഴിലാളികൾ. അപകടത്തിൽപെട്ട 73 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റി. അജമാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Sharjah city AG