Ultimate magazine theme for WordPress.

കുടിയേറ്റം തടയാൻ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഋഷി സുനക് ; കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ

വി​ദ്യാ​ർ​ഥി​ക​ൾ ത​ൽ​കാ​ല​ത്തേ​ക്കാ​ണ് ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന​ത്. അ​വ​രെ കു​ടി​യേ​റ്റ​ക്കാ​രാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം

ല​ണ്ട​ൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ബ്രിട്ടനിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ നെറ്റ് മൈഗ്രേഷൻ വിദേശ വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി പരിഗണിക്കുന്നതായി ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനിക് .
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ര​വും ആ​ശ്രി​ത​രെ കൊ​ണ്ടു​വ​രു​ന്ന​തും നി​യ​ന്ത്രി​ക്കാ​ൻ ഋ​ഷി സു​ന​ക് ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ബ്രി​ട്ട​നി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ വ​ർ​ധി​ച്ചു. വ​ര​വും പോ​ക്കും ത​ട്ടി​ക്കി​ഴി​ച്ചു​ള്ള കു​ടി​യേ​റ്റ​ക്കാ​രുടെ വർധന 2021ൽ 1,73,000 ​ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം 5,04,000 ആ​യി. ഇ​തി​ൽ അ​ധി​ക​വും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ആ​ദ്യ​മാ​യി എ​ണ്ണ​ത്തി​ൽ ഇന്ത്യക്കാർ ചൈ​ന​ക്കാ​രെ മ​റി​ക​ട​ന്നു. അ​തേ​സ​മ​യം, വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ കു​റ​യ്ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. ബ്രി​ട്ട​നി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ക​ന​ത്ത ഫീ​സാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​ല​നി​ൽ​പ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കും.

ഈ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ഡയസ്‌പോറയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘടന യുകെ സർക്കാരിനോട് അഭ്യർത്ഥിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​ൽ​കാ​ല​ത്തേ​ക്കാ​ണ് ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന​ത്. അ​വ​രെ കു​ടി​യേ​റ്റ​ക്കാ​രാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

Leave A Reply

Your email address will not be published.