ലണ്ടൻ : വെയിൽസിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്. ശനിയാഴ്ച രാത്രി മൂന്നു മണി മുതൽ വീശിയടിച്ച ഡാറാ കൊടുങ്കാറ്റിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി.
സഞ്ചരിച്ചിരുന്ന വാഹനങ്ങളിൽ മരം വീണാണ് ഇരുവർക്കും ജീവഹാനി സംഭവിച്ചത്. കൊടുങ്കാറ്റിനെ തുടർന്ന് 46,000 വീടുകളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഇവ പുനസ്‌ഥാപിക്കാൻ ആയിരത്തിലേറെ എൻജിനീയർമാർ പരിശ്രമിക്കുകയാണെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് വ്യക്തമാക്കി.

Comments are closed.