കോഴിക്കോട്: ഇന്റർ കൊളീജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഗീത സായാഹ്നവും വചന ശുശ്രൂഷയും വിഷൻ 2026 എന്ന പേരിൽ സംഘടിപ്പിക്കും.
കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ ജൂൺ 30 വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ജനറൽ സെകട്ടറി ഡോ. ജയിംസ് ജോർജ് മുഖ്യ സന്ദേശം നൽകും. പാ. വി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിനു പി ജോർജ് ജേക്കബ് മാത്യു നോബിൾ പി തോമസ് ബാബു എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ഐസി പി എഫ് ഏഞ്ചലോസ് സംഗീത ശുശ്രൂഷ നടത്തും. ജില്ലാ കോർഡിനേറ്റർ പ്രിൻസ് തോമസ് പ്രോഗ്രാം കോർഡിനേറ്റർ വി വി എബ്രഹാം ജില്ലാ സിജിപിഎഫ് പ്രസിഡണ്ട് റോയി മാത്യു ചീരൻ തുടങ്ങിയവർ നേതൃത്വം നൽകും

Comments are closed.