Ultimate magazine theme for WordPress.

ടു-ചൈൽഡ് ബെനിഫിറ്റ് ക്യാപ് നിറുത്തലാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി

യുകെ : “ടു-ചൈൽഡ് ബെനിഫിറ്റ് ക്യാപ്” നിറുത്തലാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി. യുകെയിൽ രണ്ടു കുട്ടികൾക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പോളിസിയാണ് ടു-ചൈൽഡ് ബെനിഫിറ്റ് ക്യാപ്.

2017-ൽ നിലവിൽ വന്ന ഈ പോളിസി പ്രകാരം ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ മക്കളുണ്ടങ്കിൽ അതിൽ രണ്ടു മക്കൾക്കു മാത്രമായിരിക്കും ചൈൽഡ് ടാക്സ് ക്രെഡിറ്റ്, യൂണിവേഴ്സൽ ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുക. മറ്റു കുട്ടികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അനേകം കുടുംബങ്ങളെ ഇത് കാര്യമായി ബാധിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദ് ചെയ്യണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെടുന്നത്.

Sharjah city AG

Comments are closed.