വാഷിംഗ്‌ടൺ : അമേരിക്കയുടെ സർക്കാർ എഫിഷ്യൻസി വകുപ്പ് മേധാവി ഇലോൺ മസ്‌ക് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ കുട്ടികളെ കൊല്ലുകയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ട്രംപ് ഭരണകൂടത്തിന് കീഴിൽ വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള മസ്കിന്റെ നടപടിയെ തുടർന്നാണ് ബിൽ ഗേറ്റ്സ് ഇപ്രകാരം പറഞ്ഞത്.
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിന്റെ ചിത്രം മനോഹരമല്ല എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലെ അഞ്ചാംപനി, എച്ച്ഐവി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടുന്നതിനുള്ള വർഷങ്ങളുടെ പ്രവർത്തനങ്ങൾ മസ്കിന്റെ നീക്കം മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും ഗേറ്റ്സ് വിശ്വസിക്കുന്നു. ഗേറ്റ്സ് ഒരു വലിയ നുണയനാണ് എന്നായിരുന്നു മസ്കിന്റെ പ്രതികരണം.
