Ultimate magazine theme for WordPress.

തന്റെ അംഗീകാരത്തോടെയാണ് ലെബനനില്‍ പേജര്‍ സ്‌ഫോടനം നടന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം : ലെബനനില്‍ നടന്ന പേജര്‍ സ്‌ഫോടനങ്ങള്‍ തന്റെ അംഗീകാരത്തോടെയാണ് സംഭവിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു ഈ വിവരം വെളിപ്പെടുത്തിയത്.

തന്റെ നേരിട്ടുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷമാണ് ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ സൂക്ഷ്മ ആക്രമണം നടത്തി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെ വധിച്ചതെന്നും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അവരുടെ മുകളിലുള്ള രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്നും നെതന്യാഹു പറഞ്ഞു.

Sharjah city AG

Comments are closed.