ഉണർവ് യോഗം ആരംഭിച്ചു
കോട്ടയം: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പാമ്പാടി ബെഥേൽ സഭയിൽ വെച്ച് ഉണർവ് യോഗം ആരംഭിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റോയി ചെറിയാൻ തൃശ്ശൂർ മുഖ്യസന്ദേശം നൽകി. ഇന്ന് പാസ്റ്റർ കെജെ തോമസ് കുമളി മുഖ്യ സന്ദേശം നൽകുന്നതാണ്. സെന്റർ പി വൈ പി എ ഗാനങ്ങൾ ആലപിക്കുന്നു.ബ്രദർ ജോണി പി എബ്രഹാം, പാസ്റ്റർ പി ആർ സന്തോഷ്, ബ്രദർ സിജി
വി ജോൺ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
