Ultimate magazine theme for WordPress.

അജ്ഞാത അക്രമികൾ സുവിശേഷകനെ വെടിവച്ചു കൊന്നു

ജാർഖണ്ഡ് : പാസ്റ്റർ സലിം സ്റ്റീഫൻ സുരിൻ എന്ന ദൈവ ദാസനാണ് ഡിസംബർ 7 ന് തിങ്കളാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം ഒരു യോഗത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങവേ ബൈക് തടഞ്ഞുനിർത്തി ഭാര്യയുടെ കൺമുന്പിലിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കൊലപാതകത്തിൻ്റെ ലക്ഷ്യം ഇതുവരെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. നിങ്ങൾ വിദേശ മതം ഇവിടെകൊണ്ടുവന്നു എന്നുപറഞ്ഞാണ് വെടി ഉതിർത്തതെന്ന് പാസ്റ്ററോടൊപ്പം ഉണ്ടായിരുന്ന ഭാര്യ പറഞ്ഞു. സ്‌നാനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അഞ്ച് പേർക്കു ക്ലാസ് എടുക്കുന്നതിനായി ഡിസംബർ എട്ടിന് പാസ്റ്റർ സുരിനും ഭാര്യ ടാർസിസ് സുരിനും പുടിക്ഡ ഗ്രാമത്തിലേക്ക് യാത്രയായി. പുടിക്ഡയിലെ ക്രിസ്ത്യാനികളെ സന്ദർശിച്ച ശേഷം, പാസ്റ്റർ സുരിനും ഭാര്യയും ദമ്പതികളുടെ മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് ആറ് പേരടങ്ങുന്ന അക്രമി സംഗം പാസ്റ്റർ സുറിനെ വെടിവച്ച് കൊന്നത് “അവർ എൻ്റെ ഭർത്താവിനെ എൻ്റെ കൺമുന്നിൽ വച്ച് കൊന്നു,” ടാർസിസ് സരിൻ പറഞ്ഞു. “എൻ്റെ ഭർത്താവിൻ്റെ നെഞ്ചിൽ വെടിയേറ്റത് കണ്ട് ഞാൻ ഭയന്നു. ഞാൻ എൻ്റെ മക്കളെക്കുറിച്ച് ഓർത്തു., എന്നെ രക്ഷിക്കാനും എൻ്റെ കുട്ടികളെ പരിപാലിക്കാനും ദൈവത്തോട് ഉറക്കെ നിലവിളിച്ചു. ”

“തോക്ക് ചൂണ്ടിക്കൊണ്ട് എന്നെ ആക്രമിക്കാൻ വന്ന ആളെ ഞാൻ ശക്തിയായി തള്ളി ,” ടാർസിസ് തുടർന്നു. “ഞാൻ ഇടതൂർന്ന കുറ്റിക്കാട്ടിലേക്കും അടുത്തുള്ള വനത്തിലേക്കും ഓടി. പത്ത് മണിക്കൂറിലധികംവനത്തിലൂടെ നടന്ന് ആക്രമികളുടെ കണ്ണിൽ പെടാതെ രക്ഷപെടുകയായിരുന്നു.” ടാർസിസ് രക്ഷപ്പെട്ട ശേഷം അക്രമികൾ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. വൈകുന്നേരം 5 മണിയോടെ പ്രാദേശിക യാത്രക്കാർ പാസ്റ്റർ സുരിന്റെ മൃതദേഹം റോഡിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സരിൻ ടാർസിസ് ദമ്പതികൾക്ക് രണ്ടു ചെറിയ കുട്ടികൾ ഉണ്ട്, ഈ ഗ്രാമത്തിൽ ക്രിസ്ത്യാനികൾക്കെതിരെ മുൻപും ആക്രമണങ്ങൾ ഉണ്ടായതായി പ്രാദേശിക ക്രിസ്ത്യാനികൾ പറയുന്നു. പുടിക്ഡയിലെ ക്രിസ്ത്യാനികളോട് തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കണമെന്നാണ് ഭീഷണി.
പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Sharjah city AG