Ultimate magazine theme for WordPress.

ഒഡീഷയിൽ വൈദീകർക്കു നേരെ ആക്രമണം

റൂർക്കല : ഒഡീഷയിലെ റൂർക്കല രൂപതയിലെ സുന്ദർഗഡ് ജോരാഭാൽ പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിൽ 15 പേരോളം അടങ്ങുന്ന ആക്രമി സംഘം കടന്നു കയറിയാണ് ആക്രമണം നടത്തിയത്.

മന്ദിരത്തിന്റെ ജനാലകളും വാതിലും തകർത്താണ് അക്രമിസംഘം ഉള്ളിൽ കടന്നത്. തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും കവർച്ച നടത്തുകയുമായിരുന്നു. പരിക്കേറ്റ വികാരി ഫാ നേരിയൽ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവരെ റൂർക്കല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharjah city AG

Comments are closed.