Ultimate magazine theme for WordPress.

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ വർഗീയവാദികളുടെ ആക്രമണം

സൂറത്ത് : സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി വിശ്വാസികളെ ആക്രമിക്കാൻ ശ്രമിച്ചു.

സഭയിലെ സഹോദരിമാർ ശക്തമായി എതിർത്തുനിന്നതിനാൽ ആരാധനാ ഹാളിൽ പ്രവേശിക്കാൻ അവർക്കു കഴിഞ്ഞില്ല. സംഭവത്തിന്‌ ശേഷം പൊലീസിൽ പരാതി കൊടുക്കാൻ പോയവരെ തടഞ്ഞുനിർത്തി ഇവർ ആക്രമിച്ചു. കൂടുതൽ പരുക്ക് പറ്റിയ സഹോദരൻ ഇപ്പോൾ സൂറത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ദൈവജനത്തിന്റെ നിലനിൽപ്പിനും, സഭയ്ക്കും ദൈവദാസനും കുടുംബത്തിനായും പ്രാർത്ഥിക്കണമെന്ന് സീനിയർ പാ രാജു കെ തോമസ് (സൂറത്ത് ) പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.