Ultimate magazine theme for WordPress.

സംസ്ഥാനത്ത് പകർച്ച പനി ആശങ്ക; 11 പേര് മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്തിൻ്റെ വിവധ ഭാഗങ്ങളിൽ നിന്ന് 11 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച്ച നാല് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു

Sharjah city AG

Comments are closed.