ആത്മിയ സംഗമം ജനുവരി 10 നു
തിരുവനന്തപുരം: പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ യു എസ് എ ഇന്ത്യയിൽ നടത്തിവരുന്ന ആത്മീയ ഉണർവ് യോഗത്തിന്റെ ഭാഗമായി 2023 ജനുവരി 10 ന് തിരുവനന്തപുരം നാലാഞ്ചിറ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ചു ആത്മീയ സംഗമം നടത്തപ്പെടും. വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കുന്ന ആത്മിയ കൂട്ടാഴ്മയിൽ പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ ദൈവ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഐ.പി സി താബോർ സഭാംഗവും. ഐ പി സി മുൻ ഇലക്ഷൻ കമ്മീഷണറുംമായ ജി ഐസക്ക് സാറിനൊടപ്പം . പാസ്റ്റർ റ്റി എം മാമച്ചൻ.പാസ്റ്റർ റ്റി ആർ ബൈജു .എന്നിവർ കോഡിനേ സ്റ്റേഴ്സായി പ്രവർത്തിക്കുന്നു. മഹാ പ്രതിഫലം മുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. എന്നതാണ് തീം. കൂടാതെ ഒഡീഷയിലെ കാണ്ട മാനിൽ 2007-2008 കാലഘട്ടത്തിൽ 160-ൽ പരം പേർ രക്തസാക്ഷിത്വം വഹിച്ചു സംഭവത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിസ്തീയ പീഢനത്തിന് ഇരയായ സുവിശേഷകൻ ഡീഗൽ തന്റെ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും.
