സ്ത്രീകൾക്ക് ജോലിയിലും വിലക്ക് ഏർപ്പെടുത്തി താലിബാൻ
ടെഹ്‌റാൻ: പഠനം കഴിഞ്ഞു ജോലിയിലും സ്ത്രീകൾക്കു വിലക്കേർപ്പെടുത്തി താലിബാൻ . പ്രാദേശിക, അന്താരാഷ്ട്ര എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നതിൽനിന്നാണ് സ്ത്രീകളെ താലിബാൻ വിലക്കിയിട്ടുള്ളത്. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ അടുത്ത വിലക്ക്. ഇസ്ലാമിക നിയമപ്രകാരമുള്ള വസ്ത്രധാരണം പാലിക്കുന്നില്ല എന്നതാണ് കാരണം. സ്ത്രീകൾ ശരിയായ രീതിയിൽ വസ്ത്രം ധരിക്കുന്നില്ല എന്നുള്ള പരാതികൾ വന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും താലിബാൻ വക്താവ് പറയുന്നു. യൂണിവേഴ്സിറ്റികളിൽ നിന്ന് സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള നടപടിയിൽ നിരവധി അഫ്ഘാൻ യുവതികൾ പ്രതിഷേധിച്ചിരുന്നു.

Comments are closed.