Ultimate magazine theme for WordPress.

ജൂൺ 27 മുതൽ നിയമസഭാ സമ്മേളനം ; ആരാധനാലയങ്ങള്‍ക്ക് ഇനി എസ്ഐഎസ്എഫ് സുരക്ഷാ സേവനം

തിരുവനന്തപുരം: ജൂൺ 27 മുതൽ നിയമസഭാ സമ്മേളനം തുടങ്ങും പ്രധാന ചർച്ച ബജറ്റ് അജണ്ടയാണ് . ഒപ്പം ആരാധനാലയങ്ങള്‍ക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം നൽകാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സുരക്ഷയ്ക്കായുള്ള പൊലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നൽകുന്നതിനാണ് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.

Sharjah city AG