അസംബ്ലീസ് ഓഫ് ഗോഡ് സൺഡേ സ്കൂൾ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി
വാർത്ത. രാജീവ് ജോൺ പൂഴനാട്.
മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് 2023 ഏപ്രിൽ 17,18 19 ദിവസങ്ങളിൽ മാവേലിക്കര ഐ ഇ എം ക്യാമ്പ് സെന്ററിൽ വച്ചു നടക്കും. ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി.ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഡയറക്ടർ സുനിൽ പി വർ ഗീസ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്ന ക്യാമ്പിൽ സെക്രട്ടറി ജോൺസൻ ടി, ട്രഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.സൂപ്രണ്ട് റവ ടി ജെ സാമൂവേൽ, അസി. സൂപ്രണ്ട് റവ. ഐസക് വി മാത്യു, സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, ട്രെഷരാർ റവ.പി കെ ജോസ് തുടങ്ങിയവരോടൊപ്പം നിരവധി ദൈവ ദാസി ദാസന്മാർ ക്ലാസുകൾ നയിക്കും.
