പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29 മുതൽ സെപ്റ്റ്. 1 വരെ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് 29 ന് സഭാ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ ഉദ്ഘാടനം ചെയ്യും.
വിഞ്‌ജാനപ്രഥവും ആത്മിക പ്രചോദനവുമായ ബൈബിൾ ക്ലാസുകൾ, പ്രഭാഷണങ്ങൾ, ഗാനശുശ്രുഷകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം, കൗൺസിലിങ്ങ്, ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ ഷിൻസ് പി. റ്റി., ജോയിന്റ് സെക്രട്ടറി ബിനീഷ് ബി. പി, ട്രഷറർ പാസ്റ്റർ ജെ. എം. രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ സി എ ക്യാമ്പിന് നേതൃത്വം നല്കും.
