അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം: 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു, മുഖ്യമന്ത്രിമാര്‍ തമ്മില്‍ വാക്പോര്
അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. അസം പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അതിർത്തി പ്രശ്‌നം പരിഹരിക്കാൻ അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ അസം-മിസോറാം മുഖ്യമന്ത്രിമാര്‍ തമ്മില്‍ ട്വിറ്ററില്‍ വാക്പോരുണ്ടായി. ഇരുവരും ട്വീറ്റുകളില്‍ അമിത് ഷായെ ടാഗ് ചെയ്തു.

Comments are closed.