Ultimate magazine theme for WordPress.

സാധാരണക്കാർക്ക് കൈത്താങ്ങായി കോട്ടയം അതിരൂപത

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ നിർവഹിച്ചു.

മഴക്കാലത്തോടനുബന്ധിച്ച് സ്വയംതൊഴിൽ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാധ്യതകൾക്കു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകുന്നത്.

Leave A Reply

Your email address will not be published.