Ultimate magazine theme for WordPress.

സായുധസംഘട്ടനങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു

ന്യൂയോർക്ക് : സായുധസംഘട്ടനങ്ങളിൽ കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള സായുധസംഘട്ടനങ്ങൾ 33,000 സാധാരണക്കാരുടെ മരണത്തിനാണ് കാരണമായത്. ഇത് 2022-നെ അപേക്ഷിച്ച് 72% വർധനവാണ് കാണിക്കുന്നത്.

2023-ൽ സിവിലിയന്മാർക്ക് സംഭവിച്ച നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും അന്താരാഷ്ട്ര മാനുഷിക നിയമത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ഭയാനകമായ അവഗണനയാണ് ഉയർത്തിക്കാട്ടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി എമർജൻസി റിലീഫ് കോർഡിനേറ്റർ ജോയ്‌സ് മസൂയ പറഞ്ഞു.

Leave A Reply

Your email address will not be published.