തിരുവനന്തപുരം: അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് തിരുവനന്തപുരം ഡയോസിസിന്റെ നേതൃത്വത്തിൽ 75 ലധികം കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. മെയ് 27 ബുധനാഴ്ച വൈകുന്നേരം കാട്ടാക്കട മൂങ്ങോട്ടുകോണം ന്യൂ ബഥേൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം റവ. പ്രദീപ് എസ് നിർവഹിച്ചു. റവ. സാക് ജോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് തിരുവനന്തപുരം ഡയോസിസ് നിരന്തരം ഏറ്റെടുത്തു നടപ്പാക്കുന്ന വിവിധങ്ങളായ ആതുരസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പഠനോപകരണ വിതരണവും സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പ്രദീപ് എസ് വ്യക്തമാക്കി.
സമൂഹത്തിന്റെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾ നല്ല രീതിയിൽ പഠിച്ച് ഉന്നത ജോലികൾ നേടണമെന്നും, മാതാപിതാക്കളെ അനുസരിച്ച് മാതൃകാപരമായ ജീവിതം നയിക്കണമെന്നും മുഖ്യസന്ദേശം നൽകിക്കൊണ്ട് റവ. സാക് ജോൺ ഓർമ്മിപ്പിച്ചു. റവ. ജോസ് ഇ എസ്, ഇവാ. അനീഷ് ആൽഫ, പാ. അജിത്, അനീഷ് എസ് റ്റി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Comments are closed.