ഓസ്ട്രേലിയയുടെ 31ാ-മത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് ചുമതലയേൽക്കും
കാൻബെറ: ഓസ്ട്രേലിയയുടെ 31ാ-മത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് ചുമതലയേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടിക്ക് 71ഉം, സ്ഥാനമൊഴിയുന്ന സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 52ഉം സീറ്റുകളാണ് ലഭിച്ചത്. 121 വർഷത്തിനിടെ ഓസ്ട്രേലിയയിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്ന ആംഗ്ലോ സെൽറ്റിക് നാമധാരിയല്ലാത്ത ആദ്യ സ്ഥാനാർത്ഥിയെന്നാണ് അൽബനീസ് സ്വയം വിശേഷിപ്പിക്കുന്നത്. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും.
