റായിപുർ: ദി ചർച്ച് ഓഫ് ഗോഡ് റായിപ്പുരിന്റെ എഴുപത്തിമൂന്നാമത് വാർഷിക കൺവൻഷൻ ഒക്ടോ. 8 മുതൽ 13 വരെ റായിപുരിലെ രാജ താലാബിലുള്ള സഭാ ആസ്ഥാനത്ത് നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് മാമ്മൻ കൺവെൻഷൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും.
ദിവസവും രാവിലെ അഞ്ചിന് ആത്മാഭിഷേകത്തിന് വേണ്ടിയുള്ള പ്രാർത്ഥന, ഒമ്പതിന് പൊതുയോഗം രണ്ടിന് സൺഡേ സ്കൂൾ
യുവജന സമ്മേളനം എന്നിവ നടക്കും. 11 ന് രാവിലെ ഒമ്പതിന് എബെനെസർ ബൈബിൾ കോളേജിന്റെ ഗ്രാജുവേഷൻ നടക്കും.
പാസ്റ്റർമാരായ ഡോ. റോജി റ്റി ജോർജ്, റവ. രാജേന്ദ്ര ഡേവിഡ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അജയ് ചവാനും സംഘവും ആരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ തോമസ് മാമ്മൻ, പത്രസ് ഹോരോ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ
