Ultimate magazine theme for WordPress.

യുഎൻ അഭയാർഥി അംബാസഡർ സ്ഥാനമൊഴിഞ്ഞു ആഞ്ജലീന ജൂലി

ന്യൂയോർക്: യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎൻഎച്ച്‌സിആര്‍) പ്രത്യേക പ്രതിനിധി എന്ന നിലയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ ആഞ്ജലീന ജോളി. വെള്ളിയാഴ്ചയാണ് സംയുക്ത പ്രസ്താവനയിൽ കാര്യം അറിയിച്ചത് . 20 വർഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതായി അവർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. തുടർന്നും അഭയാർഥികൾക്കായി പ്രവർത്തിക്കുമെന്ന് അറിയിച്ച ആഞ്ജലീന അത് ഏതുവിധത്തിലാണെന്ന് വ്യക്തമാക്കിയില്ല. യുക്രെയ്നിലെയും യമനിലെയും ബുർകിന ഫാസോയിലെയും അടക്കം അഭയാർഥി ക്യാമ്പുകളിൽ നേരിട്ടെത്തി ആശ്വാസംപകർന്ന അവർ 60ലേറെ ഫീൽഡ് ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്.
അഭയാർഥികളെയും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെയും പിന്തുണയ്ക്കുന്നതിനായി വരും വർഷങ്ങളിലും ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ജോളി പറഞ്ഞതായി പ്രസ്താവനയിൽ പറയുന്നു.

Leave A Reply

Your email address will not be published.