ന്യൂഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം ജനങ്ങൾ ഇഷ്ടപെടുന്നില്ലെന്നു മുൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എസ് വൈ ഖുറൈഷി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ജനങ്ങൾക്ക് താത്പര്യമെന്ന് അദ്ദേഹം കൂട്ടിക്കിച്ചേർത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയം നിലവിൽ വന്നാൽ രാഷ്ട്രീയക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയില്ല എന്ന് ജനങ്ങൾക്ക് അറിയാമെന്നും കേരളാ ലിറ്ററേച്വൽ ഫെസ്റ്റിവലിൽ അദ്ദേഹം പറഞ്ഞു. പുതിയ നയം വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തേടുന്നത് മികച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.