യുഎയിൽ മഴ തുടരും: രാജ്യത്ത് അലേർട്ടുകൾ പ്രഖ്യാപിച്ചു
അദുദാബി : യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി . ഇതിനോടകംതന്നെ രാജ്യത്തുടനീളം മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. മഴയത്ത് പുറത്തിറങ്ങുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്നലെയും മഴ ലഭിച്ചിരുന്നു. ഷാർജ അജ്മാൻ റാസൽഖൈമ എന്നിവിടങ്ങളിൽ രാവിലെ മുതൽ ശക്തമായ മഴലഭിച്ചു. രാജ്യത്ത് എല്ലായിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
