Ultimate magazine theme for WordPress.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാനും ചൈനീസ് സൈനികരെ തുരത്താനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍ ഒന്നാണ് നാകുലയും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ വിധത്തില്‍ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇപ്പോള്‍ സൈന്യം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Sharjah city AG