അബുദാബി പെന്തകൊസ്തു സംയുക്ത വേദിയായ ആപ്കോൺ സംയുക്ത ആരാധന ഇന്ന്
അബുദാബി: അബുദാബി പെന്തകൊസ്തു സഭകളുടെ സംയുക്ത വേദിയായ ആപ്കോണിന്റെ ഈ വർഷത്തെ സംയുക്ത ആരാധന ഇന്ന് ജനുവരി 22ന് സൂമിൽ നടത്തും. വൈകിട്ട് 7 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ 22 അംഗത്വ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.
ആപ്കോൺ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.എം ശാമുവേൽ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ അംഗത്വ സഭകളിലെ ദൈവദാസന്മാർ ശുശ്രുഷകൾക്കു നേതൃത്വം നൽകും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ. ജെയിംസ് ജോർജ് (ന്യൂയോർക്ക് ) ദൈവ വചനം സംസാരിക്കും. ആപ്കോൺ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.
