ന്യൂഡൽഹി : 2026 ന് മുൻപായി നക്സലിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നക്സൽ ആക്രമണത്തിനിരയായവർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്.
മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനിൽ സുരക്ഷാസേന വലിയ പുരോഗതി കൈവരിച്ചതായി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ മാത്രമാണ് മാവോയിസ്റ്റ് പ്രശ്നം നിലനിൽക്കുന്നത്.നേപ്പാളിലെ പശുപതിനാഥ് മുതൽ ആന്ധ്രയിലെ തിരുപ്പതി വരെ ഒരു ഇടനാഴി ഉണ്ടാക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. എന്നാൽ ഈ പദ്ധതി മോദി സർക്കാർ പരാജയപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു.

Comments are closed.