Ultimate magazine theme for WordPress.

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു

വാഷിംഗ്‌ടൺ : കൊളറാഡോയിൽ നിന്നും ഡാളസ് വോർത്തിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. എഞ്ചിനിൽ ചില പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡെൻവർ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു. ഇന്ധന ചോർച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടർന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

Sharjah city AG