കുമ്പനാട്: കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിന് എൻ എം എച്ച് എസ് അലുമിനായ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനസമ്മാനമായി 120W മൈക്ക് സിസ്റ്റം നൽകും.
മൈക്ക് സിസ്റ്റം കൈമാറുന്ന ചടങ്ങ് 15ന് കാലത്ത് 10 മണിക്ക് അലുമിനായ് അസോസിയേഷൻ പ്രസിഡൻറ് ജോൺ കെ മാത്യൂസ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡൻറ് റവ. തോമസ് ജോൺ എ അധ്യക്ഷത വഹിക്കും. സ്കൂൾ പ്രഥമാധ്യാപിക ഗ്ലോസി പി ജോയ് സമ്മാനം ഏറ്റുവാങ്ങും. സാം ജോൺ അടപ്പനാം കണ്ടത്തിൽ, സക്കറിയ മത്തായി, ആർ മണിക്കുട്ടൻ നായർ, ടി ബെഞ്ചമിൻ, ജോ എണ്ണയ്ക്കാട്, സാം മാത്യു, സജി ചിറുമുഖത്ത്, സീനിയർ അധ്യാപികമാരായ ലിസി മാത്യു, ജീന എബ്രഹാം എന്നിവർ ആശംസ അർപ്പിക്കും

Comments are closed.