Ultimate magazine theme for WordPress.

ദോഹയിൽ അഗാപെ ചർച്ച് ഖത്തർ ജൂലൈ 4 മുതൽ ആരംഭിക്കുന്നു: പാസ്റ്റർ ലാലു ജേക്കബിന് നേതൃത്വം

ദോഹ : അമേരിക്കയിലെ ഡാളസിൽ ആസ്ഥാനമാക്കിയ അഗാപെ ഇന്റർനാഷണൽ ചർച്ചിന്റെ കീഴിൽ ദോഹയിൽ പുതിയൊരു സഭയുടെ ആരംഭം നടക്കുകയാണ്. അഗാപെ ചർച്ച് ഖത്തർ എന്ന പേരിൽ രൂപംകൊണ്ട ഈ സഭയുടെ ശുശ്രൂഷയ്ക്ക് പാസ്റ്റർ ലാലു ജേക്കബ് നേതൃത്വം നൽകുന്നു.

കേരളത്തിലെ കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ പാ. ലാലു ദോഹയിലും മിഡിൽ ഈസ്റ്റിലും ദൈവരാജ്യത്തിനായി പ്രവർത്തനം ശക്തമാക്കുകയാണ്. ദൈവവചനം പ്രമാണമാക്കിയ പ്രാർത്ഥനയും ആത്മീയ സംഗമവുമാണ് സഭയുടെ പ്രാധാന്യ കേന്ദ്രങ്ങൾ. ദോഹയിലെ വിശ്വാസികൾക്ക് ആത്മീയമായി വളരാനും ദൈവരാജ്യത്തിനു ശുശ്രൂഷ ചെയ്യാനും സഹായകമാകുന്ന ഒരു ആത്മീയ വേദിയായി അഗാപെ ചർച്ച് ഖത്തർ നിലകൊള്ളുന്നു. പാസ്റ്റർ ലാലു ജേക്കബ് മുമ്പ് ഗിൽഗാൽ ചർച്ച്,ഗിൽഗാൽ മീഡിയ, ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ശുശ്രൂഷിച്ച അനുഭവസമ്പത്തോടെയാണ് ഈ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ അഗാപെ ചർച്ച് ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ് മേഖലയുടെ ചുമതലയും അദ്ദേഹത്തിന് ഏൽക്കപ്പെട്ടിട്ടുണ്ട്.

ഈ ശുശ്രൂഷയുടെ ആഗോള നേതൃത്വം നൽകുന്നത് അഗാപെ ഇന്റർനാഷണൽ ചർച്ച് ഡാളസിന്റെ ഓവർസീസ് ഹെഡ് പാസ്റ്റർ ഷാജി കെ ഡാനിയേൽ ആണ്. പ്രശസ്തമായ സുവിശേഷകൻ, പ്രഭാഷകൻ, ഗീതരചയിതാവ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. അഗാപെ ചർച്ച് ദോഹ ദോഹയിലെ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുമായി സഹകരിച്ച് ദൈവരാജ്യത്തിൻറെ വിപുലീകരണത്തിനായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമായിരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ‪+974 5566 7378‬

Sharjah city AG

Comments are closed.