കോഴിക്കോട് : 2024 ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരിയിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന അസംബ്ളീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു.
10000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഫുള്ളി എയർകണ്ടീഷൻ ഓഡിറ്റോറിയം ആണ് കാലിക്കറ്റ് ട്രേഡ് സെന്റർ. 1000 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യം കാലിക്കറ്റ് സെന്ററിന്റെ പ്രത്യേകതയാണ്. 21 സെക്ഷനുകളിലും എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികൾ നേരിട്ട് എത്തി പ്രമോഷണൽ മീറ്റിങ്ങുകൾ നടത്തികഴിഞ്ഞു.
പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യു ജില്ലകളിൽ 21 സെക്ഷനുകൾ ഉൾപ്പെടുന്നതാണ് ഏ ജി
മലബാർ ഡിസ്ട്രിക്ടിന്റെ പ്രവർത്തന മേഖല. ജീവ കാരുണ്യ പ്രവർത്തനങ്ങൾ സിൽവർ ജൂബിലിയുടെ സവിശേഷതയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 ഭവനരഹിതർക്ക് ഭവന നിർമ്മാണ സഹായം, 25 പെൺകുട്ടികൾക്ക് വിവാഹ സഹായം , 25 കിടപ്പു രോഗികൾക്ക് വൈദ്യ സഹായം, 25 വിധവമാർക്ക് സഹായം നിർധനരായ 25 വിദ്യാർത്ഥികൾക്ക് പഠന സഹായം എന്നിവയാണ് ചാരിറ്റി പ്രവർത്തനങ്ങൾ .
കൂടാതെ സഭാ ഹാളിന് വസ്തു വാങ്ങാൻ 5 ലക്ഷം രൂപ വീതം അർഹമായ സഭകൾക്കുള്ള സഹായം എന്നിവയും ഇതിൽ ഉൾപെടും. ഏ ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ഏബ്രഹാം തോമസ് (SIAG സൂപ്രണ്ട് ചെന്നൈ ), ഷിബു തോമസ് (ഒക്കലഹോമ ), ജോൺസൻ വർഗ്ഗീസ് (ബാംഗ്ളൂർ ) റവ. മോനീസ് ജോർജ് (USA) ഡോ.ഡ്യൂക്ക് ജയരാജ് (ചെന്നൈ ) . തുടങ്ങിയവർ പ്രസംഗിക്കും.
ഏജി ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. വിമൻസ് മിഷണറി സമ്മേളനം , യുവജനസമ്മേളനം, സണ്ടേസ്കൂൾ സമ്മേളനം, സുവിശേഷ വിളംബര ജാഥ , രജത ജൂബിലി പൊതുസമ്മേളനം, ബൈബിൾ കൺവെൻഷൻ, പൊതുസഭായോഗം എന്നിവ ഈ സിൽവർ ജൂബിലി നിറവിന്റെ പ്രത്യേകതകളാണ്.
വിപുലമായ കോഡിനേഷൻ കമ്മറ്റികൾ പ്രസ്ബിറ്ററി തലത്തിലും, സെക്ഷൻ തലങ്ങളിലും പ്രവർത്തിച്ചു വരുന്നു. പാസ്റ്റർ അനീഷ്.എം. ഐപ്പ്
ആണ് ജനറൽ കൺവീനർ.
