Ultimate magazine theme for WordPress.

എ.ജി അടൂർ സെക്ഷൻ കൺവൻഷൻ ഇടയ്ക്കാട് ശാലേം എ.ജി. ഗ്രൗണ്ടിൽ ഇന്ന് ആരംഭിക്കും

ഇടയ്ക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ കൺവൻഷൻ ഇടയ്ക്കാട് ശാലേം എ.ജി ഗ്രൗണ്ടിൽ ഇന്ന് മുതൽ മെയ് 4 വരെ നടക്കും.
ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് ടി.ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷാജി എസ് അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. മെയ് ഒന്ന് മുതൽ മൂന്ന് വരെയും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ വർഗീസ് ഏബ്രഹാം(രാജു മേത്ര) റാന്നി, അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, ഡോ.മുരളീധർ എന്നിവർ പ്രഭാഷണം നടത്തും. സെക്ഷൻ ട്രഷറാർ പാസ്റ്റർ സന്തോഷ്.ജി, അടൂർ സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ, സഭ സംസ്ഥാന കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. മത്തായിക്കുട്ടി എന്നിവർ അദ്ധ്യക്ഷത വഹിക്കും.

സുവിശേഷ ഗായകരായ പ്രിൻസ് ഡാനി, അനിൽ അടൂർ, ടിബിൻ തങ്കച്ചൻ, ജയ്സൺ കടമ്പനാട് എന്നിവർ ഓരോ ദിവസങ്ങളിലും കൺവൻഷൻ ക്വയറിനൊപ്പം ഗാനശുശ്രൂഷ നയിക്കും. ഏപ്രിൽ 30 ബുധൻ മുതൽ മെയ് 3 ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. മെയ് 2 വെള്ളി പകൽ 10 മുതൽ 1 വരെ നടക്കുന്ന പവർ കോൺഫറൻസിൽ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം മുഖ്യസന്ദേശം നല്കും. മെയ് 3 ശനി പകൽ 10 മുതൽ 1 വരെ സി.എ- വിമൺസ് മിഷണറി കൗൺസിൽ – സൺഡേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. സംയുക്ത സമ്മേളനത്തിൽ പാസ്റ്റർ ഷെറിൻ വിത്സൺ സന്ദേശം നല്കും. ജേക്കബ് ജോൺ പുനലൂർ അവയർനെസ് പ്രോഗ്രാം നയിക്കും. മെയ് 4 ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന പൊതുസഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

അടൂർ,കുന്നത്തൂർ താലുക്കുകളിലായി 25 പ്രാദേശിക സഭകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ. പാസ്റ്റർമാരായ ജോസ് ടി.ജോർജ്, എസ്.ഷാജി,ജി.സന്തോഷ്,ടി.മത്തായിക്കുട്ടി സഹോദരൻമാരായ ജയിംസ്.പി.ഇടയ്ക്കാട്, പി.ഡി.ജോണിക്കുട്ടി, ബേബി ഡാനിയേൽ,ഷാജൻ ജോൺ ഇടയ്ക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എസ്.ഷാജി 99479 84049 ബ്രദർ ജയിംസ് പി.ഇടയ്ക്കാട് 94477 42248 എന്നിവരെ ബന്ധപ്പെടുക.

Sharjah city AG