കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ (56) വൃക്ക രോഗം ബാധിച്ച് മരണമടഞ്ഞു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
ബിജു ആന്റണി ആളൂർ എന്ന ബി. എ. ആളൂർ കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ നിരവധി കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി ജനശ്രദ്ധ പിടിച്ചുപറ്റി. സൗമ്യ വധക്കേസിൽ കുപ്രസിദ്ധനായ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു അദ്ദേഹം.
പെരുമ്പാവൂരിനടുത്ത് നിയമ വിദ്യാർത്ഥിനി ജിഷയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിൽ കുറ്റാരോപിതനായ അമീറുൽ ഇസ്ലാമിന് വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായി. ഇലന്തൂർ നരബലി കേസ്, കൂടത്തായി സീരിയൽ കൊലപാതകക്കേസ്, വിസ്മയ കൊലക്കേസ് കേസുകളിലും പ്രതിഭാഗം വക്കീലായിരുന്നു ആളൂർ.
എറണാകുളം ലേഖകൻ
