ന്യൂയോർക്ക്: ഫോക്സ് ന്യൂസ് മീഡിയയുടെ പുതിയ ക്രിസ്ത്യൻ പോഡ്കാസ്റ്റ് പരമ്പര ദ ലൈഫ് ഓഫ് ജീസസ് പോഡ്കാസ്റ്റ് റിലീസിന് മുൻപ് തന്നെ വിവാദത്തിൽ. നവംബർ 30-ന് പ്രക്ഷേപണം ആരംഭിക്കാനിരിക്കുന്ന ഈ 52-എപ്പിസോഡ് പരമ്പരയിൽ തങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് പ്രമുഖ നടീനടന്മാർ വെളിപ്പെടുത്തി.
നൂറിലധികം പ്രമുഖ അഭിനേതാക്കളുടെ ശബ്ദം ഉപയോഗിച്ച് പുതിയ നിയമത്തിലെ കഥകൾക്ക് ജീവൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നവംബർ 19-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഫോക്സ് ന്യൂസ് പ്രഖ്യാപിച്ചിരുന്നു. ഫോക്സ് ആൻഡ് ഫ്രണ്ട്സ് സഹ-അവതാരകയായ എയിൻസ്ലി എയർഹാർട്ട് ഓരോ എപ്പിസോഡും പരിചയപ്പെടുത്തും. പോഡ്കാസ്റ്റിൽ മഗ്ദലന മറിയത്തിന് ശബ്ദം നൽകിയ ക്രിസ്റ്റൻ ബെൽ തന്റെ 15 വർഷം പഴക്കമുള്ള ഓഡിയോബുക്ക് റെക്കോർഡിംഗുകൾ പുനരുപയോഗിക്കാൻ ഒരിക്കലും അനുമതി നൽകിയിട്ടില്ലെന്ന് റോളിംഗ് സ്റ്റോണിനോട് പ്രതിനിധി വഴി അറിയിച്ചു.

Comments are closed.