Ultimate magazine theme for WordPress.

റാസൽഖൈമയിൽ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

മേയ് മൂന്നിന് ജബൽ ജെയ്‌സിൽ ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോയ 36 കാരിയായ

റാസൽഖൈമയിൽ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

ദുബായ്: മേയ് മൂന്നിന് ജബൽ ജെയ്‌സിൽ ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോയ 36 കാരിയായ നഴ്‌സ് ടിന്റു പോൾ വാഹനാപകടത്തിൽ

അപകടത്തിൽ പോളിന്റെ ഭർത്താവിനും മകനും ഗുരുതരമായി പരിക്കേറ്റു. റാസൽഖൈമ (RAK) പോലീസും സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി RAK ലെ അൽ സഖർ ഹോസ്പിറ്റലിൽ എത്തിച്ചു,എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
കൊച്ചി സ്വദേശിയായ പോൾ ആർഎകെയിലെ അൽ ഹംറയിലെ ആർഎകെ ഹോസ്പിറ്റൽ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിനിക്ക്. ടിന്റുവും കുടുംബവും ഈദിന് ജബൽ ജെയ്സ് മലയിൽ ഒരു ചെറിയ അവധിക്കാലത്തായിരുന്നു. അവർ സഞ്ചരിച്ചിരുന്ന കാറിൽ ഭർത്താവ് കൃപാ ശങ്കറും അവരുടെ രണ്ട് മക്കളായ 10 വയസ്സുള്ള കൃതിൻ ശങ്കറും 1 വയസ്സുള്ള ആദിൻ ശങ്കറും ടിന്റുവിന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

\"\"

പോളിന്റെ ഭർത്താവ് നട്ടെല്ലിന് ഒടിവുണ്ടായതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പത്തിലധികം ഒടിവുകൾ ഉള്ള മകൻ പത്തുവയസ്സുള്ള കൃതിയും അൽ സഖർ ഹോസ്പിറ്റലിൽ ഐസിയുവിലും കാൽമുട്ടിന് പരിക്കേറ്റ ടിന്റുവിന്റെ അമ്മായിയമ്മ അതേ ആശുപത്രിയിൽ ചികിത്സയിലാണ്

Leave A Reply

Your email address will not be published.